05-08-2017, 02:42 PM
1.1996-ൽ റഡാറിന്റെ സഹായത്തോടെ കണ്ടെത്തിയ തടാകം?
*വോസ്റ്റോക്ക് തടാകം
2.'ഭൂഗർഭ തടാകം’ എന്നറിയപ്പെടുന്നത്?
*വോസ്റ്റോക്ക് തടാകം (അന്റാർട്ടിക്ക)
3.ലോകത്തിന്റെ വിശുദ്ധ തടാകം എന്നറിയപ്പെടുന്നത്?
*മാനസ സരോവർ (ടിബറ്റ് )
4.ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം?
*മാനസ സരോവർ (ടിബറ്റ് )
5.ആസാദ് തടാകം സ്ഥിതിചെയ്യുന്ന രാജ്യം?
*സിറിയ
6.നൈൽ നദിക്ക് കുറുകെ അസ്വാൻ അണക്കെട്ട് നിർമ്മിച്ചതുമൂലം രൂപീകൃതമായ തടാകം?
*നാസർ തടാകം
ഭൂരൂപങ്ങൾ
7.നദിയുടെ ഒഴുക്ക് മൂലം താഴ്വരകളുടെ ഇരുവശങ്ങളും കോണിപ്പടികൾ പോലെ രൂപപ്പെട്ടിരിക്കുന്ന അഗാധമായ മലയിടുക്കുകൾ?
*കാന്യോൺ (Canyon)
8.നദികൾ വഹിച്ചു കൊണ്ടു വരുന്ന വസ്തുക്കൾ നദീ മുഖങ്ങളിൽ അടിഞ്ഞുകൂടി തികോണാകൃതിയിൽ രൂപകൊള്ളുന്ന ഭൂരൂപങ്ങൾ?
*ഡെൽറ്റകൾ
9.ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ?
*സുന്ദർബെൻ
10.നദി അർദ്ധ വൃത്താകൃതിയിൽ വളഞ്ഞ് ഒഴുകുന്ന ഭാഗം?
*മിയാണ്ടറുകൾ (വക്രവലയം)
11.നദി അർദ്ധ വൃത്താകൃതിയിൽ വളഞ്ഞ് ഒഴുകുന്ന പ്രക്രിയ?
*മിയാണ്ടറിംഗ് (Meandering)
12.സമുദ്രത്തിന്റെ ഒരു ഭാഗം കരയ്ക്കുള്ളിലേയ്ക്ക് കയറികിടക്കുന്നതിന് പറയുന്ന പേര്?
*ഉൾക്കടൽ (Bay)
13.നദിയും കടലും കൂടിച്ചേരുന്ന ഭാഗം?
*അഴിമുഖം (Estuary)
14.ഇന്ത്യയിൽ സ്റ്റാലകൈറ്റുകൾ, സ്റ്റാലക്മൈറ്റുകൾ എന്നിവ കാണപ്പെടുന്ന ഗുഹ?
*ബോറാ ഗുഹകൾ (Vishakapatanam)
15.ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ ഗുഹ?
*ബോറാ ഗുഹ
16.തിരമാലകൾ വഹിച്ചുകൊണ്ടു വരുന്ന മണൽ,ചരൽ എന്നിവയുടെ താത്കാലിക നിക്ഷേപം കൊണ്ടുണ്ടാകുന്ന ഭൂരൂപം?
*ബീച്ചുകൾ (Beaches)
അന്തരീക്ഷം
17.ഗുരുത്വകർഷണത്തിന്റെ ഫലമായി ഭൂമിയുടെ ആവരണമായി നിലനിൽക്കുന്ന വായുമണ്ഡലം?
*അന്തരീക്ഷം
18.അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങൾ?
*വാതകങ്ങൾ, നീരാവി,പൊടിപടലങ്ങൾ
19.അന്തരീക്ഷത്തിൽ കാണപ്പെടുന്ന പൊടിപടലങ്ങൾ അറിയപ്പെടുന്നത്?
*ഏറോസോളുകൾ
20.അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?
*നൈട്രജൻ
പ്രകൃതിയുടെ കരവിരുത്
21.കാറ്റിന്റെ അപരദന പ്രക്രിയയിലൂടെ രൂപപ്പെടുന്ന കൂൺശിലകൾ (Mushroom rocks) കാണപ്പെടുന്നത്?
*വരണ്ട പ്രദേശങ്ങളിൽ
22.കാറ്റിന്റെ നിക്ഷേപം മൂലം രൂപപ്പെടുന്ന മണൽക്കൂനകൾ?
*സാന്റ് ഡൂൺസ് (Sand dunes)
23.ചന്ദ്രകലയുടെ ആകൃതിയിൽ രൂപംകൊള്ളുന്ന മണൽക്കൂനകൾ?
*ബാർക്കൻസ്
24.ഹിമാനികൾ തള്ളിനീക്കിക്കൊണ്ടു വരുന്ന മണ്ണും കല്ലും മഞ്ഞുകട്ടകളുമൊക്കെയടങ്ങുന്ന നിക്ഷേപം?
*മൊറൈൻസ് (Moraines)
25.ചുണ്ണാമ്പ് കല്ല് ഗുഹയ്ക്കുള്ളിൽ തലകീഴായി രൂപം കൊള്ളുന്ന ചുണ്ണാമ്പ് നിക്ഷേപം?
*സ്റ്റാലക്കൈറ്റ് (Stalachite)
26.ചുണ്ണാമ്പ് കല്ല് ഗുഹയുടെ അടിത്തട്ടിൽ നിന്ന് മുകളിലേക്ക് വളർന്നു വരുന്ന ചുണ്ണാമ്പ് നിക്ഷേപം?
*സ്റ്റാലക്മൈറ്റ് (Stalagmite)
ഉറപ്പിക്കാം
27.ലോകത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
*കോക്കസ് ബസാർ ബീച്ച് (ബംഗ്ലാദേശ്)
28.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
*മറീന ബീച്ച് (ചെന്നൈ)