10-08-2017, 09:18 AM
1.സൂര്യഗ്രഹണം നടക്കുന്നത്?
*കറുത്ത വാവ്/ അമാവാസി (Newmoon)ദിനങ്ങളിൽ
2.ചന്ദ്രഗ്രഹണം നടക്കുന്നത്?
*വെളുത്തവാവ്/ പൗർണ്ണമി (Full moon)ദിനങ്ങളിൽ
3.സൂര്യഗ്രഹണം ഏതൊക്കെ വിധത്തിൽ ഭൂമിയിൽ പ്രകടമാകുന്നു? *
*പൂർണ്ണ സൂര്യഗ്രഹണം (Total Solar Eclipse)
*ഭാഗിക ഗ്രഹണം (Partial Eclipse)
*വലയ ഗ്രഹണം (Annular Eclipse)
4.എപ്പോഴാണ് വലിയ ഗ്രഹണം സംഭവിക്കുന്നത് ?
*ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലായിരിക്കുമ്പോൾ
5.ഏതു സൗരപാളിയാണ് പൂർണ്ണസൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത്?
*കെറോണ (Corona)
6.സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ ദൃശ്യമാകുന്ന വിവിധ പ്രതിഭാസങ്ങൾ?
*(Bailey's Beads), ഡയമണ്ട്റിങ് (Diamond Ring)
7.പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത്?
*പാത്ത് ഓഫ് ടോട്ടാലിറ്റി (Path of Totality)
8.സൂര്യഗ്രഹണനിഴലുമായി ബന്ധപ്പെട്ട പദങ്ങൾ?
*ഉമ്പ്ര (Umbra),പെനുമ്പ്ര(Penumbra)
ഗ്രഹങ്ങൾ
9.‘പ്ലാനെറ്റ് (planet) എന്ന ഗ്രീക്ക് പദത്തിനർത്ഥം?
*അലഞ്ഞുതിരിയുന്നവ
10.സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എത്ര ഗ്രഹങ്ങൾ ഉണ്ട്?
*8
11.ഒരു ആകാശവസ്തുവിന് നാമകരണം നടത്തുന്ന അന്താരാഷ്ട്ര സംഘടന?
*ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU)
12."വാതക ഭീമന്മാർ? എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?
*ബാഹ്യഗ്രഹങ്ങൾ
13.ബാഹ്യഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര്?
*ജോവിയൻ ഗ്രഹങ്ങൾ
14.ഏതിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങളെ അന്തർഗ്രഹങ്ങൾ, ബാഹ്യഗ്രഹങ്ങൾ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത്?
*സൂര്യനിൽ നിന്നുള്ള അകലം
തെറ്റരുത്
15.സൂര്യഗ്രഹണം സംഭവിക്കുന്നത്?
*സൂര്യനും ഭൂമിക്കും മധ്യത്തായി ചന്ദ്രൻ വരുമ്പോൾ
16.ചന്ദ്രഗ്രഹണം സംഭവിക്കുന്നത്?
*സൂര്യനും ചന്ദ്രനും മധ്യത്തായി ഭൂമി എത്തുമ്പോൾ
Info plus
17.ഗ്രഹങ്ങൾ സൂര്യനിൽ നിന്നുമുള്ള അകലത്തിന്റെ അടിസ്ഥാനത്തിൽ
(1) ബുധൻ (2) ശുക്രൻ (3) ഭൂമി (4)ചൊവ്വ (5) വ്യാഴം (6) ശനി (7) യുറാനസ് (8) നെപ്ട്യൂൺ
18.ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ അവരോഹണക്രമത്തിൽ (1) വ്യാഴം (2) ശനി(3) യുറാനസ് (4) നെപ്ട്യൂൺ (5) ഭൂമി (6) ശുക്രൻ (7) ചൊവ്വ (8)ബുധൻ
19.അന്തർഗ്രഹങ്ങൾ (Inner Planets)
*ബുധൻ, ശുകൻ, ഭൂമി, ചൊവ്വ
20.ബാഹ്യഗ്രഹങ്ങൾ (Outer Planets)
*വ്യാഴം,ശനി, യുറാനസ്, നെപ്ട്യൂൺ