23-08-2017, 04:08 PM
ഭാഷകൾ
1.ഭാഷകളെക്കുറിച്ചുള്ള പഠനം ?
*ഫിലോളജി
2.ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?
*മൻഡാരിൻ (ചൈനീസ്)
3.ഇന്ത്യയിൽ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഭാഷകളുടെ എണ്ണം?
*22
4.ഇന്ത്യയുടെ ഔദ്യോഗിക ഭാഷ?
*ഹിന്ദി
5.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?
*ഹിന്ദി
6.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ?
*തെലുങ്ക് (PSC യുടെ ഉത്തര സൂചിക പ്രകാരം)
7.ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ?
*തെലുങ്ക്
8.ഭരണഘടനയിലെ ഏത് വകുപ്പ് അനുസരിച്ചാണ് ദേവനാഗരി ലിപിയിലുള്ള ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായത്?
*343(1)
9.ഹിന്ദി ഔദ്യോഗിക ഭാഷയായ സംസ്ഥാനങ്ങൾ?
*ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഡൽഹി ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ്, ഹരിയാന
10.ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ?
*തമിഴ്
11.ഏറ്റവും അവസാനം രൂപപ്പെട്ട ഭാഷകൾ?
*മലയാളം ,തമിഴ്, സംസ്ക്യതം, കന്നട, തെലുങ്ക്
12.മലയാളവും സംസ്കൃതവും ചേർന്ന ഭാഷ?
*മണിപ്രവാളം
13.മാപ്പിള സാഹിത്യ ഭാഷ എന്നറിയപ്പെടുന്നത്?
*അറബി മലയാളം
14.‘ഇന്ത്യയുടെ കോഹിനൂർ’ എന്നറിയപ്പെടുന്ന ഭാഷ?
*ഉറുദു
15.ഉറുദു ഭാഷയുടെ പിതാവ്?
*അമീർ ഖുസ്രു
16.പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ?
*ഉറുദു
17.'പട്ടാള ക്യാമ്പുകളിലെയും രാജസദസ്സുകളിലെയും ഭാഷ’ എന്നറിയപ്പെടുന്ന ഭാഷ?
*ഉറുദു
18.പഞ്ചാബി ഭാഷയുടെ ലിപി?
*ഗുരുമുഖി
19.ഹിന്ദി ഭാഷയുടെ ലിപി?
*ദേവനാഗരി
20.വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്ന പ്രാചീന ലിപി?
*ഖരോഷ്ടി
21.ഭാരതത്തിലെ ഏറ്റവും പ്രാചീന ലിപി?
*ബ്രാഹ്മി
22.സംസ്കൃത ഗ്രന്ഥങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി?
*ദേവനാഗരി
23.മലയാളം ഗ്രന്ഥങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി?
*ആര്യ എഴുത്ത്
24.ഇന്ത്യയിൽ ഫ്രഞ്ചു ഭാഷ പ്രചാരത്തിലുള്ള പ്രദേശം?
*പുതുച്ചേരി
25.യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ?
*അരാമിക് (Aramaic)
26.മീതൈ എന്നറിയപ്പെടുന്ന ഭാഷ?
*മണിപ്പൂരി
27.സംസ്ക്യത ഭാഷ സംസാരിക്കുന്ന കർണാടകത്തിന്റെ ഗ്രാമം?
*മാത്തുർ
28.ഗൗഡ-സാരസ്വത ബ്രാഹ്മണരുടെ മാതൃഭാഷ?
*കൊങ്കിണി
29.'പഹാരി ഭാഷ സംസാരിക്കുന്ന സംസ്ഥാനം?
*ഹിമാചൽ പ്രദേശ്
30.മാലിദ്വീപിലെ ഔദ്യോഗിക ഭാഷ?
*ദിവേഹി
31.ലിപി ഇല്ലാത്ത ഭാഷകൾ?
*കൊങ്കിണി, തുളു
32.ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ സംസ്ഥാനം?
*നാഗാലാൻഡ്
33.ഇന്ത്യയിൽ കൂടുതൽ ഭാഷകളുള്ള സംസ്ഥാനം?
*അരുണാചൽപ്രദേശ്
34.ലക്ഷദ്വീപിലെ പ്രാദേശിക ഭാഷ?
*മലയാളം
35.ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കൃതിമ ഭാഷ?
*എസ്പെരാന്റോ
36.എസ്പെരാന്റോ ഭാഷ അവതരിപ്പിച്ചത്?
*ലുഡ്വിക് സാമെൻഹോഫ് (1887)
37.ഏറ്റവും കൂടുതൽ ഭാഷകളുള്ള രാജ്യം?
*പാപ്പുവ ന്യൂഗ്വിനിയ
ക്ലാസ്സിക്കൽ ഭാഷകൾ
38.1500-2000 വർഷങ്ങൾക്കുമേൽ പഴക്കമുള്ള ഭാഷകൾക്കാണ് കേന്ദ്രസർക്കാർ ക്ലാസ്സിക്കൽ ഭാഷാ പദവി നൽകുന്നത്.
39.നിലവിൽ 6 ഭാഷകൾക്കാണ് ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ചിട്ടുള്ളത്
40.ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ച ഭാഷകൾ?
*തമിഴ്,സംസ്കൃതം,കന്നട, തെലുങ്ക്, മലയാളം,ഓഡിയ
41.ആദ്യമായി ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ചത്?
*തമിഴ്
42.ഏറ്റവും അവസാനമായി ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ചത്?
*ഓഡിയ
43.ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ച ഇന്തോ-ആര്യൻ ഭാഷകൾ?
*സംസ്കൃതം,ഓഡിയ
44.മലയാളത്തിന് ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ചത്?
*2013 മെയ് 23
45.ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ചതിലൂടെ ഭാഷാ വികസനത്തിനും ഗവേഷണത്തിനും വേണ്ടി 100 കോടി രൂപയുടെ സഹായം കേരളത്തിന് ലഭിക്കും