26-07-2017, 03:50 PM
1.ബഹിരാകാശ ഗവേഷണരംഗത്ത് ഏറെ പ്രാധാന്യമുള്ള ഒന്നാണ് സൂപ്പർ ഫ്ളൂയിഡിറ്റി.
2.ഒരു ദ്രാവകം അതിദ്രാവകം ആയി മാറുന്ന താപനിലയാണ്?
*ലാംഡ പോയിന്റ്
ലീനതാപം (Latent heat)
3.ഒരവസ്ഥയിൽ നിന്നും മറ്റൊരവസ്ഥയിലേക്ക് മാറ്റം നടക്കുമ്പോൾ ഊഷ്മാവിൽ വർദ്ധനവില്ലാതെ സ്വീകരിക്കുന്ന താപമാണ്?
*ലീനതാപം
4.നീരാവിക്ക് ജലത്തെക്കാൾ ലീനതാപം കൂടുതലാണ്. ഇതിനാലാണ് തിളച്ചവെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാൾ നീരാവികൊണ്ടുള്ള പൊള്ളൽ ഗുരുതരമാകുന്നത്.
5.ദ്രവീകരണം നടക്കുമ്പോൾ സ്വീകരിക്കുന്ന ലീനതാപമാണ്?
*ദ്രവീകരണ ലീനതാപം
6.0°C-ൽ ഉള്ള ഐസിന്റെ ദ്രവീകരണ ലീനതാപം?
*80 KCal/kg
7.ദ്രാവകം തിളച്ച് ബാഷ്പമാകുന്നതിന് സ്വീകരിക്കുന്ന ലീനതാപമാണ്?
*ബാഷ്പീകരണ ലീനതാപം
8.100°C-ൽ ഉള്ള ജലത്തിന്റെ ബാഷ്പീകരണ ലീനതാപം?
*540 KCal/kg
9.റഫ്രിജറേറ്ററിന്റെ പ്രവർത്തന തത്വം?
*ബാഷ്പീകരണം
10.ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജ്ജം വർദ്ധിക്കുമ്പോൾ വസ്തുവിന്റെ താപനില വർദ്ധിക്കുന്നു.
>താപനില കുറയുമ്പോൾ തന്മാത്രകളുടെ ഗതികോർജ്ജവും കുറയുന്നു.
11.'ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ്?
*ഊഷ്മാവ് (താപനില)
മർദ്ദം
12.സ്പർശനതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ്?
*വ്യാപകമർദ്ദം (thrust)
13.യൂണിറ്റ് വിസ്തീർണ്ണത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ്?
*മർദ്ദം (Pressure)
14.ബലം ‘F’ ഉം പ്രതല വിസ്തീർണ്ണ ‘A’ യും ആണെങ്കിൽ മർദ്ദം
മർദ്ദം (P)=ബലം(F)/പ്രതല വിസ്തീർണ്ണം(A)
15.മർദ്ദത്തിന്റെ യൂണിറ്റ്?
*പാസ്ക്കൽ(Pa) അഥവാN/m2
16.അന്തരീക്ഷ മർദ്ദം=760 mm of Hg
17.മർദ്ദത്തിന്റെ മറ്റു യൂണിറ്റുകൾ?
*ബാർ (Bar), ടോർ (Torr)
>1 bar =105 pascal
>1 Torr =1 mm of Hg
18.അന്തരീക്ഷ മർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ?
*ടോറിസെല്ലി
19.അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണങ്ങൾ?
*രസബാരോമീറ്റർ, അനിറോയിഡ് ബാരോമീറ്റർ,ഫോർട്ടീൻസ് ബാരോമീറ്റർ
20.ബാരോമീറ്റർ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?
*ടോറിസെല്ലി
21.ബാരോമീറ്ററിലെ പെട്ടെന്നുള്ള താഴ്ച സൂചിപ്പിക്കുന്നത്?
*കൊടുങ്കാററിനെ
22.ബാരോമീറ്ററിലെ ഉയർച്ച സൂചിപ്പിക്കുന്നത്?
*പ്രസന്നമായ കാലാവസ്ഥയെ
23.ദ്രാവകങ്ങൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലാത്ത മീറ്ററാണ്?
*അനിറോയ്ഡ്ബാരോമീറ്റർ
24.രസബാരോമീറ്ററിലെ പരിഷ്കരിച്ച രൂപമാണ്?
*ഫോർട്ടിൻസ് ബാരോമീറ്റർ
25.പ്രഷർകുക്കറിൽ പാചകം കൂടുതൽ വേഗത്തിൽ ചെയ്യാൻ സാധിക്കുന്നതിനു കാരണം?
*ഉയർന്ന മർദ്ദം ഊഷ്മാവ് വർദ്ധിപ്പിക്കുന്നു
നേടാം ഒരു മാർക്ക്
26.ഒരു ദ്രാവകത്തിന്റെ തിളനില മർദ്ദം കൂടുന്നതിനനുസരിച്ച് കൂടുകയും മർദ്ദം കുറയുന്നതിനനുസരിച്ച് കുറയുകയും ചെയ്യുന്നു.
27.ഉയരം കൂടുന്നതിനനുസരിച്ച് മർദ്ദം കുറയുന്നു
28.ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം കൂടുന്നു
29.പ്രതല വിസ്തീർണ്ണം കൂടുമ്പോൾ മർദ്ദം കുറയുന്നു
30.പ്രതല വിസ്തീർണ്ണം കുറയുമ്പോൾ മർദ്ദം കൂടുന്നു.ഉദാ:മുനയൊടിഞ്ഞ ആണി ചുമരിൽ കയറ്റാൻ പ്രയാസമാണ്. എന്നാൽ മുനയുള്ള ആണി ചുമരിൽ എളുപ്പത്തിൽ കയറ്റാൻ സാധിക്കുന്നു.