25-08-2017, 09:32 PM
1.ഐസ് ജലത്തിൽ പൊങ്ങിക്കിടക്കുന്നു എന്നാൽ ആൽക്കഹോളിൽ താണുപോകുന്നതിനു കാരണം?
*ഐസിന്റെ സാന്ദ്രത ജലത്തെക്കാൾ കുറവുo ആൽക്കഹോളിനേക്കാൾ കൂടുതലുമാണ്
2.പാറക്കഷണങ്ങൾ നിറച്ച ബോട്ടിൽ നിന്ന് അത് നിൽക്കുന്ന കുളത്തിലേക്ക് ബോട്ടിലുള്ള പാറക്കഷണങ്ങൾ ഇട്ടാൽ ജലനിരപ്പ് താഴുന്നു.
ആർദ്രത
3.അന്തരീക്ഷവായുവിലെ നീരാവിയുടെ അളവാണ്?
*ആർദ്രത (humidity)
4.അന്തരീക്ഷവായുവിൽ യഥാർത്ഥത്തിൽ ഉള്ള ജലബാഷ്പത്തിന്റെ അളവും അന്തരീക്ഷം പൂരിതമാകാനാവശ്യമായ ജലബാഷ്പത്തിന്റെ അളവും തമ്മിലുള്ള അനുപാതമാണ്?
*ആപേക്ഷിക ആർദ്രത
5.ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം?
*ഹൈഗ്രോമീറ്റർ
6.ആപേക്ഷിക ആർദ്രത(humidity)യുടെ ഏറ്റവും കൂടിയ മൂല്യം?
*ഒന്ന്
7.അന്തരീക്ഷത്തിലെ താപം വർദ്ധിക്കുന്നതിനനുസരിച്ച് ആർദ്രത?
*കുറയുന്നു
ചലനം
8.ചലനത്തെക്കുറിച്ചുള്ള പഠനം?
*ഡൈനാമിക്സ്
9.ബലം പ്രയോഗിക്കുന്ന ദിശയിലാണ് ചലനം സംഭവിക്കുന്നത്
10.ഒരു വസ്തുവിന്റെ ചലനം മറ്റൊരു വസ്തുവുമായി താരതമ്യപ്പെടുത്തി മാത്രമേ പറയാൻ കഴിയുള്ളൂ കാരണം?
*ചലനം ആപേക്ഷികമാണ്
11.ചുറ്റുപാടുകൾക്കനുസരിച്ച് ഒരു വസ്തുവിന്റെ സ്ഥാനത്തിന് മാറ്റമുണ്ടാകാത്ത അവസ്ഥ
*നിശ്ചലാവസ്ഥ
12.നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനം?
*സ്റ്റാറ്റിക്സ് (Statics)
13.പരസ്പരപ്രവർത്തനത്തിലേർപ്പെട്ട പ്രതലങ്ങളുടെ (Interacting surfaces)
ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രരേഖ?
*ട്രൈബോളജി (Tribology)
14.ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം?
*ചലനം
15.തുല്യസമയത്തിൽ തുല്യദൂരം സഞ്ചരിക്കുന്ന ചലനം?
*സമചലനം
16.തുല്യസമയംകൊണ്ട് വ്യത്യസ്ത ദൂരം സഞ്ചരിക്കുന്ന ചലനം?
*അമാസചലനം
17.വൃത്തപാതയിൽക്കൂടിയുള്ള ചലനം?
*വാർത്തുള ചലനം
18.ഒരു നിശ്ചിത സമയത്തിൽ ആവർത്തിച്ചു വരുന്ന ചലനം?
*ക്രമാവർത്തന ചലനം (Periodic motion)
19.ക്രമാവർത്തനചലനത്തിന് ഉദാഹരണങ്ങൾ?
*ഭൂമിയുടെ ഭ്രമണം, ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം
ചലന സമവാക്യങ്ങൾ
*V=u+at V=അന്ത്യപ്രവേഗം
*S=ut+1/2at2 u=ആദ്യപ്രവേഗം
*V2=u2+2as a=ത്വരണം
s=സ്ഥാനാന്തരം
ദോലനം(Oscillation)
20.ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം?
*ദോലനം
ഉദാ:ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം
തരംഗചലനം (Wave motion)
21.മാധ്യമത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്ന രീതിയാണ്?
*തരംഗചലനം
22.രണ്ടു തരത്തിലുള്ള തരംഗങ്ങളാണ്?
*അനുപ്രസ്ഥ തരംഗവും (transverse wave)
ഉദാ:പ്രകാശം
*അനുദൈർഘ്യ തരംഗവും(longitudinal wave)
ഉദാ:ശബ്ദം
23.ഒരു ക്ലോക്കിന്റെ പെൻഡുലത്തിന്റെ നീളം ഇരട്ടിയാക്കിയാൽ?
*ക്ലോക്ക് സ്ലോ ആകും
24.പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത്?
*ക്രിസ്റ്റ്യൻ ഹൈജൻസ്