27-07-2017, 10:27 AM
1.F=ma എന്ന നിർവ്വചനം ലഭിക്കുന്ന ചലനനിയമം?
*രണ്ടാം ചലനനിയമം
>F = ബലം (Force)
>m=പിണ്ഡം (mass)
>a=ത്വരണം (acceleration)
2.പ്രവർത്തനം = പ്രതിപ്രവർത്തനം എന്നത്?
*മൂന്നാം ചലനനിയമം
3.റോക്കറ്റുകളുടെ പ്രവർത്തനത്തിനു കാരണമായ ചലനനിയമം?
*മൂന്നാം ചലനനിയമം
ബലം (Force)
4.വസ്തുക്കളിൽ പ്രയോഗിക്കുന്ന തള്ള് അല്ലെങ്കിൽ വലിയാണ്?
*ബലം
5.ബലത്തിന്റെ യൂണിറ്റ്?
*ന്യൂട്ടൺ
6.ബലത്തിന്റെ CGS യൂണിറ്റ്?
*ഡൈൻ (Dyne)
7.1 ന്യൂട്ടൺ = 105 ഡൈൻ (Dyne)
8.ബലം പ്രയോഗിക്കപ്പെട്ട വസ്തുവിന് ബലം പ്രയോഗിക്കപ്പെട്ട ദിശയിൽ സ്ഥാനാന്തരം ഉണ്ടായാൽ പ്രവൃത്തി ചെയ്തതായി കണക്കാക്കപ്പെടുന്നു. *പ്രവൃത്തി = ബലം X സ്ഥാനാന്തരം
*W = Fx S
9.ഒരു സെക്കന്റിൽ ചെയ്ത പ്രവൃത്തിയുടെ അളവാണ്?
*പവർ
>പവർ (P) =പ്രവൃത്തി=w/
സമയം =t
10.പ്രവൃത്തിയുടെ യൂണിറ്റ്?
*ജൂൾ (J)
11.പവറിന്റെ യൂണിറ്റ്?
*വാട്ട് അല്ലെങ്കിൽ ജൂൾ/സെക്കന്റ്
12.പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം?
*ന്യൂക്ലിയർ ബലം
13.പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം?
*ഭൂഗുരുത്വാകർഷണ ബലം
14.വ്യത്യസ്തയിനം തൻമാത്രകൾ തമ്മിലുള്ള ആകർഷണബലമാണ്? *അഡ്ഹീഷൻ
15.ഒരേയിനം തൻമാത്രകൾ തമ്മിലുള്ള ആകർഷണബലമാണ്?
*കൊഹീഷൻ
16.ഒരു ജലത്തുള്ളിയിലെ തന്മാത്രകളെ തമ്മിൽ ചേർത്തു നിർത്തുന്ന ബലം?
*കൊഹിഷൻ ബലം
17.ജലത്തുള്ളികളെ ജനൽ ഗ്ലാസ്സിൽ ഒട്ടിച്ചു നിർത്തുന്ന ബലം?
*അഡ്ഹിഷൻ ബലം
Get info
>1 ജൂൾ/സെക്കന്റ് =1 വാട്ട്
>1 കുതിര ശക്തി (horse power)=746 വാട്ട്
>1 കിലോവാട്ട് =1000 വാട്ട്
>1 മെഗാവാട്ട് =1000000 വാട്ട്
തെറ്റരുത്
>1 ആങ്സ്ട്രം=10-10m
>1 നാനോമീറ്റർ =10-9m
>1 ഫെർമി=1015m
>1 മൈക്രോൺ =10-6m
>1 പൈക്കോമീറ്റർ =1012m
ഗുരുത്വാകർഷണ ബലം (Gravitational Force)
18.ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത്?
*ഐസക് ന്യൂട്ടൺ
19.ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നത്?
*ഭൂഗുരുത്വം
20.ഭൂമി ഒരു വസ്തുവിന്മേൽ ഭൂമി പ്രയോഗിക്കുന്ന ഗുരുത്വാകർഷണ ബലമാണ്?
*ആ വസ്തുവിന്റെ ഭാരം
21.ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത്?
*ധ്രുവപ്രദേശങ്ങളിൽ
22.ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത്?
*ഭൂമധ്യരേഖാ പ്രദേശങ്ങളിൽ
പലായന പ്രവേഗം (Escape velocity)
23.ആകാശഗോളത്തിന്റെ ഗുരുത്വാകർഷണത്തിൽ നിന്നും രക്ഷപെടാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്?
*പലായന പ്രവേഗം
24.ഭൂമിയുടെ പലായന പ്രവേഗം?
*11.2 കി.മീ/സെക്കന്റ്
25.ചന്ദ്രനിൽ നിന്നുള്ള പലായന പ്രവേഗം?
*2.4 കി.മീ/സെക്കന്റ്
26.ഏറ്റവും കൂടിയ പലായന പ്രവേഗം?
*സൂര്യൻ (618 km/s )
27.ഏറ്റവും കൂടുതൽ പലായന പ്രവേഗമുള്ള ഗ്രഹം?
*വ്യാഴം