29-07-2017, 10:12 AM
1.ഒരു മൂലകത്തിന്റെ തൻമാത്രയിൽ രണ്ടിൽ കൂടുതൽ ആറ്റങ്ങൾ ഉള്ളവയാണ്?
*ബഹു അറ്റോമിക തൻമാത്ര (ഉദാ:സൾഫർ ഫോസ്ഫറസ്)
2.തൻമാത്ര' എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
*അവൊഗാഡ്രോ
3.ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ അറ്റോമിക മാസ്?
*മോളിക്യുലാർ മാസ്
4.ഒരു പദാർത്ഥത്തിന്റെ തന്മാത്രയിലെ ആറ്റങ്ങളുടെ ശരിയായ എണ്ണം സൂചിപ്പിക്കുന്ന ഫോർമുല?
*തന്മാത്രാസൂത്രം
5.ഊഷ്മാവ് കൂടുമ്പോൾ തന്മാത്രകളുടെ ഗതികോർജ്ജം കൂടുന്നു.
മൂലകങ്ങൾ (Elements)
6.ഒരേ തരം ആറ്റങ്ങൾ കൊണ്ട് നിർമ്മിതമായിരിക്കുന്നവയാണ് മൂലകങ്ങൾ.
7.ഇവ ലഘുവായ പദാർത്ഥങ്ങളായി വിഭജിക്കാൻ കഴിയാത്ത ശുദ്ധവസ്തുക്കളാണ്.
8.മൂലകങ്ങൾ ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്?
*ജോൺ ഡാൾട്ടൺ
9.പുതുതായി കണ്ടെത്തപ്പെടുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന അന്തർദേശീയ സ്ഥാപനം?
*IUPAC (International Union of Pure & Applied Chemistry)
10.IUPAC യുടെ ആസ്ഥാനം?
*സൂറിച്ച് (സ്വിറ്റ്സർലണ്ട്)
11.'മൂലകം’ (element) എന്ന വാക്ക് ആദ്യമായി നിർദേശിച്ചത്?
*റോബർട്ട് ബോയിൽ
12.'മൂലകം’ (element) എന്ന വാക്കിന് നിർവ്വചനം നൽകിയ ശാസ്ത്രജ്ഞൻ?
*റോബർട്ട് ബോയിൽ
13.മൂലകങ്ങൾ അവയുടെ പേരിന്റെ അടിസ്ഥാനത്തിൽ പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
*ബർസേലിയസ്
14.ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം കാണിക്കുന്ന മൂലകങ്ങൾ?
*ഉപലോഹങ്ങൾ(ബോറോൺ, സിലിക്കൺ, ജെർമേനിയം, ആഴ്സനിക്, ആന്റിമണി, ടെലൂറിയം, പൊളോണിയം, അസറ്റാറ്റിൻ)
15.മൂലകങ്ങൾ ചേർന്ന സംയുക്തങ്ങൾ ഉണ്ടാകുന്നു?
*ഉദാ. ജലം.
16.ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
*കാവൻഡിഷ്
17.ഒരു സംയുക്തത്തിലെ വിവിധ ആറ്റങ്ങളുടെ എണ്ണത്തിന്റെ അനുപാതം സൂചിപ്പിക്കുന്ന ഫോർമുല?
*പ്രയോഗസൂത്രം (Empirical Formula)
18.ജലത്തിലെ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം?
*2:1
പുത്തനറിവ്
19.IUPAC പുതുതായി നാമകരണം ചെയ്ത മൂലകങ്ങൾ?
*നിഹോണിയം (Nh, 113), മോസ്കോവിയം (Mc, 115), ടെന്നിസൈൻ (Ts, 117), ഒഗാനെസ്സോൺ (Og,118)
20.ഏഷ്യയിലെ ഒരു രാജ്യം ആദ്യമായി കണ്ടെത്തിയ മൂലകം?
*നിഹോണിയം (Nh)
ലാവോസിയെ
21.മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗീകരിച്ച ശാസ്ത്രജ്ഞൻ?
*ലാവോസിയെ
22.രസതന്ത്രത്തിന്റെ അളവു തൂക്ക് സമ്പ്രദായം നടപ്പിലാക്കിയത്?
*ലാവോസിയെ
23.സസ്യങ്ങൾ പുറന്തള്ളുന്ന ഓക്സിജൻ അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
*ലാവോസിയെ
24.ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?
*ലാവോസിയെ
25.ഫ്രഞ്ചുവിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്രജ്ഞൻ?
*ലാവോസിയെ
ഭൂവൽക്കത്തിൽ കൂടുതലായി കാണപ്പെടുന്ന മൂലകങ്ങൾ അന്തരീക്ഷത്തിൽ കൂടുതലായി കാണപ്പെടുന്ന മൂലകങ്ങൾ
*ഓക്സിജൻ-46.6% >നൈട്രജൻ -78%
*സിലിക്കൺ-27.7% >ഓക്സിജൻ-21%
*അലൂമിനിയം-8.3% >ആർഗൺ-0.9%
*അയൺ-5.1%
*കാത്സ്യം-3.6%