29-07-2017, 11:55 AM
1.d ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?
*സംക്രമണ മൂലകങ്ങൾ
2.f ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?
*ലാൻഥനൈഡുകളും ആക്ടിനൈഡുകളും
3.റെയർ എർത്ത്സ് എന്നറിയപ്പെടുന്നത്?
*ലാൻഥനൈഡുകൾ
4.എർത്ത് മെറ്റൽസ് എന്നറിയപ്പെടുന്നത്?
*13-ാം ഗ്രൂപ്പ് മൂലകങ്ങൾ
5.ചാൽക്കോജനുകൾ എന്നറിയപ്പെടുന്നത്?
*16-ാം ഗ്രൂപ്പ് മൂലകങ്ങൾ
6.എല്ലാ സംക്രമണമൂലകങ്ങള ലോഹങ്ങളാണ്.
7.നിറമുള്ള സംയുക്തങ്ങൾ ഉണ്ടണ്ടാകുന്ന മൂലകങ്ങൾ?
*സംക്രമണ മൂലകങ്ങൾ
8.അവസാനമായി കണ്ടുപിടിക്കപ്പെട്ട മൂലകം?
*അനൺഒക്ടിയം(അറ്റോമിക നമ്പർ-118)(118-ാം നമ്പർ മൂലകത്തെ IUPAC അടുത്തിടെ ഒഗാനെസ്റ്റോൺ (Og) എന്ന് പുനർനാമകരണം ചെയ്തു)
9.ആവർത്തനപട്ടികയിലെ അവസാനത്തെ സ്വാഭാവിക മൂലകം?
*യുറേനിയം
10.ആദ്യത്തെ കൃതിമ മൂലകം?
*ടെക്നീഷ്യം(അറ്റോമിക നമ്പർ 43)
11.ടെക്നീഷ്യം കണ്ടുപിടിച്ചവർ?
*എമിലിയേ സെഗ്ര,കാർലോ പെരിയർ(1937ൽ)
12.അറ്റോമിക നമ്പർ 92ന് മുകളിൽ വരുന്നതും കൃത്രിമമായി നിർമ്മിച്ചതുമായ മൂലകങ്ങളാണ് ?
*സിന്തറ്റിക് മുലകങ്ങൾ (ട്രാൻസ് യുറാനിക് മൂലകങ്ങൾ
13.ആൽബർട്ട് ഐൻസ്റ്റീനോടുള്ള ബഹുമാനാർത്ഥം ലാൻഥനൈഡുകൾ നാമകരണം ചെയ്യപ്പെട്ട മൂലകം?
*ഐൻസ്റ്റീനിയം (അറ്റോമിക നമ്പർ 99)
14.ആറ്റോമിക നമ്പർ 100 ഉള്ള മൂലകം?
*ഫെർമിയം
15.മെൻഡലിയേഫിനോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?
*മെൻഡലീവിയം(അറ്റോമിക നമ്പർ 101)
16.വനിതകളുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള മൂലകങ്ങൾ?
*ക്യൂറിയം, മെയ്റ്റ്നേറിയം
17.'ഭൂമി' എന്നർത്ഥം വരുന്ന പേരുള്ള മൂലകം?
*ടെല്യുറിയം
18.‘ചന്ദ്രൻ’ എന്നർത്ഥം വരുന്ന പേരുള്ള മൂലകം?
*സെലിനിയം
19.ഫോട്ടോകോപ്പി യന്ത്രത്തിൽ ഉപയോഗിക്കുന്ന മൂലകം?
*സെലിനിയം
20.ഗ്രീക്ക് പുരാണങ്ങളിൽ നിന്നും പേരു ലഭിച്ച മൂലകങ്ങൾ?
*ടൈറ്റാനിയം, പ്രോമിത്തിയം
21.ഓർഗാനോജനുകൾ എന്നറിയപ്പെടുന്ന മൂലകങ്ങൾ?
*കാർബൺ, ഹൈഡ്രജൻ,നൈട്രജൻ,ഓക്സിജൻ