09-08-2017, 01:07 PM
1.പതിമൂന്നാമതായി കണ്ടുപിടിക്കപ്പെട്ട രാശി (നക്ഷത്രഗണം)?
*ഒഫ്യൂക്കസ് (Ophiucus)
2.നക്ഷത്രഗണങ്ങളെ ആദ്യമായി നിരീക്ഷിച്ചത്?
*പുരാതന ബാബിലോണിയക്കാർ
3.ഒരു ന്യൂക്ലിയസ്സും പുറമേ നക്ഷത്രക്കരങ്ങളും ചേർന്ന രൂപഘടനയുള്ള നക്ഷത്രക്കൂട്ടങ്ങൾ?
*സർപ്പിളാകൃത ഗ്യാലക്സികൾ
4.ഏറ്റവും വലിയ സർപ്പിളാകൃത ഗ്യാലക്സി?
*ആൻഡ്രോമീഡ
5.ആകാശഗംഗ (ക്ഷീരപഥം).ഏതു തരം ഗ്യാലക്സിക്കുദാഹരണമാണ്?
*ചുഴിയാകൃതം (സർപ്പിളാകൃതം)
6.ക്ഷീരപഥത്തോട് അടുത്തു നിൽക്കുന്ന വലിയ ചുഴിയാകൃത ഗ്യാലക്സി?
*ആൻഡ്രോമീഡ
7.നഗ്നനേത്രം കൊണ്ടു കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു?
*ആൻഡ്രോമീഡ ഗ്യാലക്സി
8.ആൻഡ്രോമീഡയിൽ നിന്നും പ്രകാശം ഭൂമിയിലെത്തുവാൻ വേണ്ട സമയം?
*2.25 ദശലക്ഷം വർഷങ്ങൾ
9.ഭൂമിയുടെ ഉത്തര ധ്രുവത്തിൽ നിന്നും വർഷത്തിലൊരിക്കൽ മാത്രം ദർശനീയമാകുന്ന ഗ്യാലക്സി?
*ആൻഡ്രോമീഡ
10.ഭൂമിയുടെ ദക്ഷിണധ്രുവത്തിൽ നിന്നും ദർശനീയമായ ഗ്യാലക്സി?
*ലാർജ് മെഗല്ലാനിക് ക്ലൗഡ്
11.പുതിയ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നത്?
*ചുഴിയാകൃത നക്ഷത്രസമൂഹത്തിൽ
12.പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കാത്ത ഗ്യാലക്സികൾ?
*അണ്ഡാകൃത ഗ്യാലക്സികൾ
13.വെള്ളക്കുള്ളന്മാർ,ചുവന്ന ഭീമന്മാർ എന്നിവ കാണപ്പെടുന്നത് ഗ്യാലക്സികൾ?
*അണ്ഡാകൃത ഗ്യാലക്സികൾ
14.അന്ത്യഘട്ടമെത്തിയ നക്ഷത്രങ്ങൾ കൂടുതലും കാണപ്പെടുന്നത്?
*ദീർഘവൃത്താകൃത ഗ്യാലക്സികളിൽ
15.പൊതുവായ ഘടനയില്ലാത്തതും, പുതിയ നക്ഷത്രങ്ങൾ കൂടുതലായി ഉണ്ടാകുകയും ചെയ്യുന്ന ഗ്യാലക്സികൾ?
*ക്രമരഹിത ഗ്യാലക്സികൾ
16.ക്ഷീരപഥ ഗ്യാലക്സിയിൽ എവിടെയാണ് സൗരയൂഥത്തിന്റെ സ്ഥാനം?
*ഏകദേശം വക്കിലായി (Orion Arm)
ജ്യോതിശാസ്ത്ര അളവുകൾ
17.സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?
*അസ്ട്രോണമിക്കൽ യൂണിറ്റ് (AU:ജ്യോതിർമാത്ര)
18.ഒരു ജ്യോതിർമാത്ര (1 AU) എന്നാൽ എത്രയാണ്?
*സൂര്യനും ഭൂമിയും തമ്മിലുള്ള ഏകദേശ ദൂരം (15 കോടി കി.മീ)
19.നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?
*പ്രകാശവർഷം
20.ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?
*പ്രകാശവർഷം
21.ഒരു പ്രകാശവർഷം എത്രയാണ്?
*സെക്കന്റിൽ ശൂന്യതയിലുടെ ഏകദേശം 3 ലക്ഷം കി.മീ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം (3,00,000 X 60x60x24x365 കി.മീ)
22.ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്?
*പാർസെക് (Parsec)
23.ഒരു പാർസെക് എന്നാൽ എത്രയാണ്?
*3.26 പ്രകാശവർഷം
ഒന്നാം റാങ്കിലേയ്ക്ക്
24.‘ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത്?
*കോപ്പർനിക്കസ് (പോളണ്ട്)
25.ടെലിസ്കോപ്പ് കണ്ടുപിടിച്ച വ്യക്തി?
*ഹാൻസ് ലിപ്പർഷെ (നെതർലന്റ്)
26.പ്രപഞ്ച പഠനങ്ങളുമായി ബന്ധപ്പെട്ട പ്രശസ്തനായ മലയാളി ശാസ്ത്രജ്ഞൻ?
*താണു പത്മനാഭൻ
27.പ്രപഞ്ചം അനുദിനം വികസിക്കുന്നു എന്ന് തെളിയിച്ചത്?
*സർ.എഡ്വിൻ ഹബിൾ
28.‘ഗ്യാലക്സി' എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
*വില്യം ഹെർഷൽ
29.ആകാശഗംഗയുടെ കേന്ദ്രത്തിൽ എന്താണ്?
*ബ്ലാക്ക് ഹോൾസ് (തമോഗർത്തങ്ങൾ )
Info Plus
30.നക്ഷത്രങ്ങളുടെ പിറവിയെക്കുറിച്ച് പഠിക്കുന്നതിനു വേണ്ടിയുള്ള നാസയുടെ വിമാന ടെലിസ്കോപ്പ് സംവിധാനം?
*SOFIA
31.SOFIA ഓപ്പറേഷൻ സെന്റർ സ്ഥിതിചെയ്യുന്നത്?
*കാലിഫോർണിയ