10-08-2017, 10:36 AM
ഭൂമി
1.അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ സ്ഥാനമുള്ള ഗ്രഹം?
*ഭൂമി
2.അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത്?
*ഭൂമി
3.ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?
*ഭൂമി
4.ഭൂമിയുടെ ഏക ഉപഗ്രഹം?
*ചന്ദ്രൻ
5.സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഉപഗ്രഹം?
*ചന്ദ്രൻ
6.സൂര്യനു ചുറ്റുമുള്ള പരിക്രമണ വേഗത?
*29.72 കി.മീ / സെക്കന്റ്
7.ഭൂമിയുടെ ഭ്രമണ വേഗത ഭൂമധ്യരേഖാ പ്രദേശങ്ങളിൽ എത്രയാണ്?
*1680 കി.മീ/മണിക്കൂർ
8.ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ടിന്റെ ചരിവ്?
*23 1/2O
9.ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം?
*12.756 കി.മീ
10.ഭൂമിയുടെ ഭൂമധ്യരേഖാ പ്രദേശത്തു കൂടിയുള്ള ചുറ്റളവ്?
*ഏകദേശം 40,091 കി.മീ
11.ഭൂമിയുടെ ധ്രുവീയവ്യാസം?
*12,713 കി.മീ (ഭൂമധ്യരേഖാ വ്യാസത്തിൽ നിന്നും 42 കി.മീ കുറവാണ്)
12.ഭൂമിയുടെ പരിക്രമണ കാലം?
*365 ദിവസം 5 മണിക്കൂർ 48 മിനുട്ട്
13.ഒരു ഭ്രമണം പൂർത്തിയാക്കുവാൻ ഭൂമിക്ക് എത്ര സമയം വേണം?
*23 മണിക്കൂർ 56 മിനുട്ട് 4 സെക്കന്റ്
14.ഭൂമിയുടെ പ്രായം?
*ഏകദേശം 460 കോടി വർഷങ്ങൾ
15.ഭൂമിയുടെ ആകൃതിയ്ക്ക് പറയുന്ന പേര്?
*ജിയോയ്ഡ് (ഒബ്ളേറ്റ് സ്ഫിറോയിഡ്)
16.സൂര്യനിൽ നിന്നുള്ള അകലം?
*1 അസ്ട്രോണമിക്കൽ യൂണിറ്റ് /15 കോടി കി.മീ
17.'നീലഗ്രഹം’ എന്നറിയപ്പെടുന്നത്?
*ഭൂമി
18.ശാസ്ത്രലോകം അടുത്തിടെ കണ്ടെത്തിയ ഭൂമിയുമായി ഏറെ സാദൃശ്യമുള്ള ഗ്രഹം?
*കെപ്ലർ 78 ബി
19.ജീവമണ്ഡലമുള്ള സൗരയൂഥത്തിലെ ഏകഗ്രഹം ?
*ഭൂമി
20.'ജലഗ്രഹം’ എന്നറിയപ്പെടുന്നത്?
*ഭൂമി
21.ഭൂമിയുടെ 71% ജലവും 29% കരയുമാണ്.
22.പേരിന് റോമൻ /ഗ്രീക്ക് പുരാണങ്ങളുമായി ബന്ധില്ലാത്ത ഗ്രഹം?
*ഭൂമി (എർത്ത്)
23.ഫലക ചലനങ്ങൾ (പ്ലേറ്റ് ടെക്സ്റ്റോണിക്സ്) നില നിൽക്കുന്ന ഏക ഗ്രഹം?
*ഭൂമി
24.ശൂന്യാകാശത്തിൽ നിന്നും നോക്കുമ്പോൾ ഭൂമി നീല നിറത്തിൽ കാണപ്പെടാൻ കാരണം?
*ജലത്തിന്റെ സാന്നിധ്യം
25.ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ്?
*14 ഡിഗ്രി സെൽഷ്യസ്
26.ഏകദേശം 25000 കി.മീ ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തിക വലയത്തെ (Magneto sphere) കണ്ടെത്തിയത്?
*ജയിംസ് വാൻ അലൻ (1958)
27.ഭൂമിയുടെ കാന്തിക വലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം?
*വാൻ അലറ്റ് ബെൽറ്റ്
28.ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?
*നൈട്രജൻ (78%)
29.ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?
*ഓക്സിജൻ (21%)
ചൊവ്വ
30.ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?
*ചൊവ്വ
31.തുരുമ്പിച്ച ഗ്രഹം, ഫോസിൽ ഗ്രഹം, ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
*ചൊവ്വ
ഏറ്റവും അടുത്തുള്ളത്
32.ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം?
*സൂര്യൻ
33.സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം?
*Proxima Centaury
34.ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?
*ശുക്രൻ
35.ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം?
*ചന്ദ്രൻ
കൺഫ്യൂഷൻ വേണ്ട
36.ഗ്രീക്കിൽ ഗൈയ എന്നറിയപ്പെടുന്ന ഗ്രഹം?
*ഭൂമി
37.ലാറ്റിനിൽ ടെറ എന്നറിയപ്പെടുന്ന ഗ്രഹം?
*ഭൂമി