10-08-2017, 02:59 PM
1.യുറാനസിന്റെ അച്ചുതണ്ടിന്റെ ചരിവ്?
*98O
2.വലുപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഗ്രഹം?
*യുറാനസ്
3.യുറാനസിന്റെ എത്ര ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്?
*ഏകദേശം 27 ഓളം
4.ഉപഗ്രഹങ്ങൾക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്ന ഗ്രഹം?
*യുറാനസ്
5.യുറാനസിന്റെ പ്രധാന ഉപഗ്രഹങ്ങൾ?
*ഏരിയൽ, മിറാൻഡ, കാലിബാൻ, ജൂലിയറ്റ്, ഡെസ്റ്റിമോണ, പ്രോസ്പെറോ
നെപ്ട്യൂൺ
6.സമുദ്രത്തിന്റെ ദേവനായ 'വരുണൻ' എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?
*നെപ്ട്യൂൺ
7.നെപ്ട്യണിനെ കണ്ടെത്തിയ വാനനിരീക്ഷകൻ?
*ജോഹാൻ ഗാലി (1846)
8.സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?
*നെപ്ട്യൂൺ
9.സൂര്യനിൽ നിന്നുള്ള അകലം?
*30 അസ്ക്ട്രോണമിക്കൽ യൂണിറ്റ്
10.നെപ്ട്യൂണിന്റെ പലായനപ്രവേഗം?
*23.5 കി.മീ/സെക്കന്റ്
11.നീലനിറത്തിൽ കാണപ്പെടുന്ന ഗ്രഹം?
*നെപ്ട്യൂൺ
12.ഏറ്റവും കൂടുതൽ സമയമെടുത്ത് പരിക്രമണം പൂർത്തിയാക്കുന്ന ഗ്രഹം?
*നെപ്ട്യൂൺ
13.നെപ്ട്യൂണിന്റെ പരിക്രമണ വേഗത?
*5.4 കി.മീ/സെക്കന്റ്
14.നെപ്ട്യൂണിന്റെ പരിക്രമണകാലം?
*165 ഭൗമവർഷങ്ങൾ
15.നെപ്ട്യൂണിന്റെ ഭ്രമണകാലം?
*16 മണിക്കൂർ
16.ശുക്രൻ കഴിഞ്ഞാൽ ഏറ്റവും വൃത്താകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം?
*നെപ്ട്യൂൺ
17.ഇതുവരെ നെപ്ട്യൂണിന്റെ എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്?
*ഏകദേശം 14 ഓളം
18.നെപ്ട്യൂണിന്റെ ഉപഗ്രഹങ്ങളിൽ ഏറ്റവും വലുത്?
*ട്രൈറ്റൺ (Triton)
19.മാതൃഗ്രഹത്തിന്റെ ഭ്രമണത്തിന്റെ എതിർദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?
*ട്രൈറ്റൺ
20.നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റണിലാണ് സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുള്ളത്
21.നെപ്ട്യൂണിന്റെ പുതുതായി കണ്ടുപിടിച്ച ഉപഗ്രഹം?
*S/2004 N1
22.സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം?
*നെപ്ട്യൂൺ
23.നെപ്ട്യൂണിനെ നിരീക്ഷിച്ച പേടകം?
*വൊയേജർ -2 (1977)
24.നെപ്ട്യൂണിനെക്കുറിച്ചുള്ള ഗണിത നിർവ്വചനം നൽകിയശാസ്ത്രജ്ഞൻ?
*ഉർബയിൻ ലെ വെരിയർ
25.പുതുതായി കണ്ടെത്തിയ മൂന്ന് സൂര്യൻ ഉള്ള ഗ്രഹം?
*HD 131 399 ab
കുള്ളൻഗ്രഹങ്ങൾ
26.സൗരയൂഥത്തിലെ കുള്ളൻഗ്രഹങ്ങൾ?
*പ്ലൂട്ടോ, ഇറിസ്, സിറസ്, ഹൗമിയ, മേക്ക്മേക്ക്
27.ഏറ്റവും വലിയ കുള്ളൻ ഗ്രഹം?
*ഇറിസ്
28.ഇറിസിനെ ചുറ്റുന്ന ആകാശഗോളം?
*ഡിസ്നോമിയ
29.2005-ൽ ഇറിസിനെ കണ്ടുപിടിച്ചത്?
*മൈക്ക് ബ്രൗൺ(Mike Brown)
30.‘ക്സെന' (Xena) എന്നറിയപ്പെടുന്ന ആകാശഗോളം?
*ഇറിസ്
31.ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം?
*സിറസ്
കിയ്പ്പർ ബെൽറ്റ് (Kuiper Belt)
*സൂര്യനിൽ നിന്ന് ഏതാണ്ട് 30 മുതൽ 55 അസ്ട്രോണമിക്കൽ യൂണിറ്റ് വരെ വ്യാപിച്ചു കിടക്കുന്ന ഹിമ വസ്തുക്കളുടേയും ധൂളിപടലങ്ങളുടേയും മേഖലയാണ് കിയപ്പർ ബെൽറ്റ്. കിയ്പ്പർ ബെൽറ്റ് ആരംഭിക്കുന്നത് നെപ്ട്യൂണിന്റെ ഭ്രമണപഥം മുതലാണ്. കുള്ളൻ ഗ്രഹങ്ങളായ പ്ലൂട്ടോയും ഇറിസും കിയ്പ്പർ ബെൽറ്റിലാണ് സ്ഥിതിചെയ്യുന്നത്.
കൺഫ്യൂഷൻ വേണ്ട
32.സ്വാതന്ത്ര്യം, സമത്വം,സാഹോദര്യം (Liberty,Equality, Fraternity) എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം?
*നെപ്ട്യൂൺ
33.A B C എന്നിങ്ങനെ 3 വലയങ്ങൾ കാണപ്പെടുന്ന ഗ്രഹം?
*ശനി