25-08-2017, 09:32 PM
1.ഇന്ത്യയെ കൂടാതെ ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന രാജ്യം?
*ദക്ഷിണ കൊറിയ
2.ഉത്തരകൊറിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി?
*38-ാം സമാന്തര രേഖ
3.'പ്രഭാത ശാന്തതയുടെ നാട്’ എന്നറിയപ്പെടുന്നത്?
*കൊറിയ
4.ഐക്യരാഷ്ട്ര സഭ സൈനിക ഇടപെടൽ നടത്തിയ ആദ്യ സംഭവം?
*കൊറിയൻ യുദ്ധം (1950-53)
5.കൊറിയകളുടെ ഏകീകരണം ലക്ഷ്യം വെച്ച് ദക്ഷിണ കൊറിയ തയ്യാറാക്കിയ പദ്ധതി?
*സൺഹൈഷൻ പോളിസി
6.ശ്രീലങ്കയുടെ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന മൃഗം?
*സിംഹം
7.ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?
*സിരിമാവോ ബന്ധാരനായകെ (1960-ൽ ശ്രീലങ്കയിൽ അധികാരത്തിൽ വന്നു)
8.1948 ൽ ശ്രീലങ്ക സ്വാതന്ത്ര്യം നേടിയത് ഏത് രാജ്യത്തിൽ നിന്നാണ്?
*ബ്രിട്ടൺ
9.ശ്രീലങ്കയുടെ രാഷ്ട്രപിതാവ്?
*ഡോൺ സ്റ്റീഫൻ സേനാനായകെ
10.'കറുത്ത ജൂലായ്’ എന്നറിയപ്പെടുന്ന സംഭവം നടന്ന രാജ്യം?
*ശ്രീലങ്ക (1983-ൽ ആരംഭിച്ച വംശീയ കലാപത്തിൽ ആയിരത്തിലേറെ തമിഴർ കൊല്ലപ്പെട്ടു.)
11.ശ്രീലങ്കയിൽ എൽ.ടി.ടി.ഇ യ്ക്ക് രൂപം നൽകിയത്?
*വേലുപ്പിള്ള പ്രഭാകരൻ (1972)
12.ശ്രീലങ്കയിലെ പ്രധാന വംശീയ വിഭാഗം?
*സിംഹള
13.ദേശീയ ഗാനത്തിന്റെ തമിഴ് പതിപ്പ് അടുത്ത കാലത്ത് ഉപേക്ഷിച്ച രാജ്യം?
*ശ്രീലങ്ക
14.ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ നദി?
*മഹാവെലി ഗംഗ
15.ഏഷ്യ,യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കുന്ന പർവ്വതനിര?
*യുറാൽ
Info plus
16.ലോകത്തിലെ ഏറ്റവും വലിയ രണ്ട് ബുദ്ധ പ്രതിമകൾ നിലനിൽക്കുന്ന അഫ്ഗാനിസ്ഥാനിലെ പ്രദേശം?
*ബാമിയാൻ താഴ്വര
17.'പഷ്തൂണുകൾ' എന്ന ജനവിഭാഗം കാണപ്പെടുന്ന രാജ്യം?
*അഫ്ഗാനിസ്ഥാൻ
18.ലോകത്തിലേറ്റവും കൂടുതൽ കറുപ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം?
*അഫ്ഗാനിസ്ഥാൻ
Rare Fact
19.ബുദ്ധ, ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ മതവിശ്വാസികൾ ഒരുപോലെ പാവനമെന്ന് കരുതപ്പെടുന്ന ശ്രീലങ്കയിലെ മല?
*ആദമിന്റെ കൊടുമുടി
ബർമ്മീസ് ഗാന്ധി
20.അടുത്തിടെ നിയമിതയായ മ്യാൻമാർ ‘സ്റ്റേറ്റ് കൗൺസിലർ'?
*ആങ് സാൻ സൂകി
21.മ്യാൻമാർ വിദേശകാര്യ മന്ത്രി?
*ആങ് സാൻ സൂകി
22.മ്യാൻമാറിന്റെ സ്വാതന്ത്ര്യത്തിന് നേതൃത്വം നൽകിയത്?
*ആങ് സാൻ സൂകി
23.1988-ൽ ആങ്സാൻ സൂകി രൂപീകരിച്ച പാർട്ടി?
*നാഷണൽ ലീഗ് ഫോർ ഡെമോക്രസി
24.ബർമ്മിസ് ഗാന്ധി എന്നറിയപ്പെടുന്നത്?
*ആങ് സാൻ സൂകി (1991-ൽ സമാധാന നൊബേൽ ലഭിച്ചു)