17-08-2017, 01:32 PM
1.യു.എന്നിൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം (193-ാമത്തെ രാജ്യം)?
*ദക്ഷിണ സുഡാൻ
>192-ാമത്തെ രാജ്യം - മോണ്ടിനെഗ്രോ
>191-ാമത്തെ രാജ്യം - കിഴക്കൻ തിമൂർ
>190-ാമത്തെ രാജ്യം - സ്വിറ്റ്സർലണ്ട്
2.തെക്കൻ സുഡാൻ യു.എന്നിൽ അംഗമായത്?
*2011 ജൂലായ് 14
3.യു.എൻ. ചാർട്ടർ നിലവിൽ വന്ന തീയതി?
*1945 ഒക്ടോബർ 24
4.ഇന്ത്യ യു.എന്നിൽ ഔദ്യോഗികമായി അംഗമായത്?
*1945 ഒക്ടോബർ 30
5.യു.എന്നിന്റെ ആസ്ഥാന മന്ദിരം പണികഴിപ്പിക്കാനാവശ്യമായ 18 ഏക്കർ ഭൂമി സൗജന്യമായി നൽകിയ അമേരിക്കൻ കോടീശ്വരൻ?
*ജോൺ ഡി. റോക്ക്ഫെല്ലർ
6.യു.എന്നിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?
*ലണ്ടൻ (1946)
7.യു.എൻ. പതാക നിലവിൽ വന്നത്?
*1947 ഒക്ടോബർ 20
8.യു.എൻ. പതാകയുടെ നിറം?
*ഇളം നീല (ഇളം നീല പശ്ചാത്തലത്തിൽ ഒലിവ് ശാഖകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ലോകഭൂപടത്തിന്റെ ഉത്തരധ്രുവത്തിന്റെ ഭാഗമാണ് പതാകയിൽ ആലേഖനം ചെയ്തിരിക്കുന്നത്)
9.ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം?
*'ഇത് നിങ്ങളുടെ ലോകം'
10.ഏതു ലോകനേതാവിന്റെ മരണത്തെത്തുടർന്നാണ് യു.എൻ. അതിന്റെ പതാക ആദ്യമായി പകുതി താഴ്ത്തികെട്ടിയത്?
*മഹാത്മാഗാന്ധി
11.യു.എന്നിന്റെ പ്രധാന ഘടകങ്ങൾ?
*6 (എന്നാൽ ഫലത്തിൽ UN ന് ഇപ്പോൾ 5 ഘടകങ്ങൾ മാത്രമേയുള്ള)
പൊതുസഭ
12.യു.എന്നിന്റെ ഏറ്റവും വലിയ ഘടകം?
*പൊതുസഭ
13.ലോക പാർലമെന്റ് എന്ന് വിശേഷണമുള്ള യു.എന്നിന്റെ ഘടകമേത്?
*പൊതുസഭ
14.'വാക്ക് ഫാക്ടറി' എന്ന പരിഹാസപ്പേരിൽ അറിയപ്പെടുന്നത്?
*പൊതുസഭ
15.'ലോകത്തിന്റെ സമ്മേളന നഗരി', 'യു.എൻ. കാര്യ വിചാര സഭ’ എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
*പൊതുസഭ
16.പൊതുസഭയുടെ ആസ്ഥാനം?
*ന്യൂയോർക്ക്
17.UN ലെ എല്ലാ അംഗരാഷ്ട്രടങ്ങൾക്കും പ്രാതിനിധ്യമുള്ള ഏക യു.എൻ. ഘടകം?
*പൊതുസഭ
18.ഒരു അംഗരാഷ്ട്രത്തിന് പൊതുസഭയിൽ 5 അംഗങ്ങളെ വീതം അയയ്ക്കാമെങ്കിലും പൊതുസഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിൻമേൽ ഓരോ അംഗരാഷ്ട്രത്തിനും ഒരു വോട്ട് മാത്രമേ ഉള്ളൂ.
19.യു.എൻ. പൊതുസഭയിൽ പ്രമേയങ്ങൾ പാസാക്കുവാൻ വേണ്ട ഭൂരിപക്ഷം?
*മൂന്നിൽ രണ്ട ഭൂരിപക്ഷം
20.യു.എൻ. പൊതുസഭയിലെ അംഗങ്ങൾക്ക് വീറ്റോ അധികാരമില്ല.
21.പൊതുസഭയുടെ പ്രസിഡന്റ്/വൈസ്പ്രസിഡന്റ് എന്നിവരുടെ കാലാവധി?
*ഒരു വർഷം
22.യു.എൻ. പൊതുസഭയിലെ പ്രധാന കമ്മിറ്റികളുടെ എണ്ണം?
*ഏഴ്
ഏറ്റവും പുതിയത്
23.യു.എന്നിന്റെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിതയാകുന്നത്?
*അമീന മുഹമ്മദ് (നൈജീരിയ )
യു.എന്നിന്റെ പ്രധാന ഘടകങ്ങൾ
*പൊതുസഭ (General Assembly)
*രക്ഷാസമിതി (Security Council)
*സാമ്പത്തിക-സാമൂഹിക സമിതി (Economic and Social Council)
*അന്താരാഷ്ട്ര നീതിന്യായ കോടതി (International Court of Justice)
*സെക്രട്ടേറിയറ്റ് (Secretariat)
*പരിരക്ഷണ സമിതി (Trusteesh Council,ഇതിന്റെ പ്രവർത്തനം 1994 ൽ മരവിപ്പിച്ചു )
Rare Fact
24.യു.എന്നിൽ അംഗമായ 29-ാമത്തെ രാജ്യം?
*ഇന്ത്യ
FRESCA
25.യു.എന്നിന്റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?
*6 (French, Russiam, English, Spanish, Chinese, Arabic)
26.യു.എന്നിന്റെ ഭാഷകളിൽ ഏറ്റവും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ?
*അറബി (1973).
27.യു.എന്നിന്റെ ദൈനംദിനം കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷ?
*ഇംഗ്ലീഷ്, ഫ്രഞ്ച്