01-08-2017, 10:06 AM
1.കാർബണിന്റെ ഏറ്റവും പുതുതായി കണ്ടുപിടിക്കപ്പെട്ട രൂപാന്തരം ?
*ഗ്രാഫീൻ
2.പെൻസിൽ ലെഡ് അഥവാ ബ്ലാക്ക് ലെഡ് എന്നത് ഗ്രാഫൈറ്റും കളിമണ്ണും ചേർന്ന മിശ്രിതമാണ്
3.ക്രസ്റ്റലാകൃതിയിലുള്ള കാർബൺ രൂപാന്തരങ്ങൾ?
*വജ്രം,ഗ്രാഫൈറ്റ്, ഫുള്ളറീൻ,ഗ്രാഫീൻ
4.പരൽ ആകൃതി (Crystal shape) ഇല്ലാത്ത കാർബൺ രൂപാന്തങ്ങൾ?
*അമോർഫസ് കാർബൺ(amorphous carbon)
5.അമോർഫസ് കാർബണിന് ഉദാഹരണങ്ങൾ?
*കോക്ക് (Coke), ചിരട്ടക്കരി, പഞ്ചസാരക്കരി,എല്ലുക്കരി എന്നിവ
6.ഡയമണ്ട്, കൽക്കരി എന്നിവ കത്തിച്ചാൽ കിട്ടുന്നത്?
*കാർബൺ ഡൈ ഓക്സൈഡ്
7.വാതകങ്ങൾ വലിച്ചെടുക്കാൻ കഴിവുള്ള കാർബണിന്റെ രൂപാന്തരമാണ്?
*കരി
8.പദാർത്ഥത്തിന്റെ പ്രതലത്തിൽ മാത്രമായി ധാരാളം വാതകങ്ങൾ ആഗിരണം ചെയ്യുന്ന പ്രതിഭാസം?
*ആധിശേഷണം (adsorption)
9.കൽക്കരിയെ വായുവിന്റെ സാന്നിദ്ധ്യമില്ലാതെ ശക്തമായി ചൂടാക്കുമ്പോൾ കിട്ടുന്ന ഉത്പന്നമാണ്?
*കോക്ക് (coke)
10.കോക്ക് നല്ലൊരു ഇന്ധനമായും ലോഹ നിർമ്മാണ പ്രവർത്തനങ്ങളിൽ നീരോക്സീകാരിയായും ഉപയോഗിക്കുന്നു.കാർബണിന്റെ ശുദ്ധരൂപമാണ് കോക്ക്
11.വായുവിന്റെ സാന്നിധ്യമില്ലാതെ തടി ചൂടാക്കിയുണ്ടാക്കുന്നതാണ്?
*മരക്കരി (Wood charcoal)
12.പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നും ദുർഗന്ധമുള്ള വാതകങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന കാർബൺ?
*ചാർക്കോൾ
13.പഞ്ചസാര ശുദ്ധീകരണത്തിനുപയോഗിക്കുന്ന കാർബൺ?
*ചാർക്കോൾ
14.കൊഴുപ്പിന്റെ അംശം നീക്കിയ എല്ല് വായുവിന്റെ സാന്നിധ്യമില്ലാതെ ചൂടാക്കിയാണ് അനിമൽ ചാർക്കോൾ അഥവാ എല്ലുകരി (bone charcoal)ഉണ്ടാക്കുന്നത്.
15.വായുവിൽ ടാർ,എണ്ണ തുടങ്ങിയവ കത്തിയുണ്ടാകുന്നതാണ്?
*വിളക്കുകരി (Carbon black or lamp black)
16.പെയിന്റ്,ഷൂപോളിഷ്,അച്ചടിമഷി എന്നിവയുടെ നിർമ്മാണത്തിനും ചെരിപ്പ്,ടയർ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന റബ്ബറിൽ ഫില്ലർ ആയും ഉപയോഗിക്കുന്ന കാർബൺ ആണ്?
*വിളക്കുകരി
17.വളരെ ശുദ്ധമായ ഒരു കാർബൺ രൂപാന്തരമാണ്?
*പഞ്ചസാരക്കരി (Sugar charcoal)
18.വജ്രം,രത്നം തുടങ്ങിയവയുടെ ഭാരം രേഖപ്പെടുത്തുന്ന യൂണിറ്റ്?
*കാരറ്റ്
19.ചൂടാക്കിയ ഗാഢ സൾഫ്യൂരിക്കാസിഡുകൊണ്ട് പഞ്ചസാരയെ നിർജലീകരിക്കുമ്പോൾ ലഭിക്കുന്നത്?
*പഞ്ചസാരക്കരി
20.കാർബൺ ഡൈഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നതാണ്?
*കാർബണിക് ആസിഡ് (സോഡാജലം)
21.വസ്തുക്കളുടെ ഭാഗിക ജ്വലനം മൂലമുണ്ടാകുന്ന വാതകം?
*കാർബൺ മോണാക്സൈഡ്
22.കാർബണിന്റെ പ്രധാന സംയുക്തങ്ങളാണ് കാർബൺഡൈഓക്സൈഡ്,കാർബണേറ്റുകൾ,ബൈകാർബണേറ്റുകൾ എന്നിവ
23.ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം?
*വജ്രം
24.100 കാരറ്റോ അതിൽ കൂടുതലോ മൂല്യമുള്ള വജ്രമാണ്?
*പാരഗൺ
25.യഥാർത്ഥവജ്രങ്ങളും കൃതിമവജ്രങ്ങളും തിരിച്ചറിയാനുപയോഗിക്കുന്ന കിരണം?
*അൾട്രാവയലറ്റ്
26.ഇന്ത്യയിൽ നിന്നും ലഭിച്ച ഒരു പ്രധാന വജ്രം?
*കോഹിനൂർ
>ആന്ധാപ്രദേശിലെ ഗോൽക്കൊണ്ടയിൽ നിന്നുമാണ് കോഹിനൂർ ലഭിച്ചത്.
27.‘കോഹിനൂർ’ എന്ന വാക്കിനർത്ഥം?
*പ്രകാശത്തിന്റെ പർവ്വതം
28.ഇന്നേവരെ ലഭിച്ചിട്ടുള്ളവയിൽ ഏറ്റവും വലിയ വജ്രം?
*കുള്ളിനൻ
>ദക്ഷിണാഫ്രിക്കയിൽ നിന്നാണ് കുള്ളിനൻ വജ്രം ലഭിച്ചത്
29.അന്ധിശമനിയായി ഉപയോഗിക്കുന്ന പൈറീൻ എന്ന രാസവസ്തുവാണ്?
*കാർബൺ ടെട്രാക്ലോറൈഡ്
ഒരു മാർക്ക് ഉറപ്പ്
30.കാർബണിന്റെ ഏറ്റവും സ്ഥിരമായ രൂപം?
*ഗ്രാഫൈറ്റ്
31.ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്നത്?
*ഗ്രാഫൈറ്റ്
32.വൈദ്യുതി കടത്തിവിടുന്ന കാർബണിന്റെ രൂപാന്തരം?
*ഗ്രാഫൈറ്റ്
33.പ്രകൃത്യാലുള്ളതിൽ വച്ചേറ്റവും കാഠിന്യം കൂടിയ വസ്തു?
*വജ്രം
34.കാർബണിന്റെ ഏറ്റവും ശുദ്ധമായ ക്രിസ്റ്റലീയ രൂപാന്തരം?
*വജ്രം