10-08-2017, 04:30 PM
തമോഗർത്തങ്ങൾ
1.സൂര്യനെക്കാളും പിണ്ഡം കൂടിയ നക്ഷത്രങ്ങൾ എരിഞ്ഞടങ്ങുമ്പോൾ ഉണ്ടാകുന്ന അവസ്ഥ?
*തമോഗർത്തങ്ങൾ
2.ആപേക്ഷികതാ സിദ്ധാന്തത്തിന്റെ സഹായത്തോടെ തമോഗർത്തങ്ങളെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ വിശദീകരണം നൽകിയത്?
*റോബർട്ട് ഓപ്പൺ ഹൈമർ (1939)
3.തമോഗർത്തങ്ങളെ നിരീക്ഷിക്കുക അസാധ്യമാണ്
4.പ്രകാശത്തിനുപോലും ഭീമമായ ഗുരുത്വകർഷണമുള്ള തമോഗർത്തത്തിൽ നിന്നും രക്ഷപ്പെട്ടാനാവില്ല
5.തമോഗർത്തങ്ങളുടെ അതിർത്തിക്കുള്ളിൽ പ്രവേശിക്കുന്ന ഒന്നിനും പിന്നീട് പുറത്തേക്കുവരാനാവില്ല.
6.എല്ലാത്തിനെയും കെണിയിലാക്കുന്ന അതിർത്തിയ്ക്കു പറയുന്ന പേര്?
*സംഭവ്യതാ ചക്രവാളം (Event Horizon)
7.ആദ്യമായി "ബ്ലാക്ക് ഹോൾ” എന്ന പദം പ്രയോഗിച്ചത്?
*ജോൺ വീലർ (1969)
8.ആദ്യമായി കണ്ടെത്തപ്പെട്ട തമോഗർത്തം?
*സൈഗ്നസ് (Cygnus)
9.ബ്ലാക്ക് ഹോളിനെക്കുറിച്ച് ഏറ്റവും ആധുനികമായി പഠനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തി?
*സ്റ്റീഫൻ ഹോക്കിങ്സ്
10.സ്റ്റീഫൻ ഹോക്കിങ്സിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങൾ?
*“എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം”, "ബ്ലാക്ക് ഹോൾസ് ആന്റ് ബേബി യൂണിവേഴ്സ് ആന്റ് അദർ തിങ്സ്', “ദ യൂണിവേഴ്സ് ഇൻ എ നട്ട്ഷെൽ”?
11.പ്രപഞ്ചത്തിൽ തമോഗർത്തങ്ങൾ ഇല്ലെന്ന് അടുത്തിടെ സ്റ്റീഫൻ ഹോക്കിങ്സ് പ്രസ്താവിച്ചു.
12.സ്റ്റീഫൻ ഹോക്കിങ്ങിന്റെ തമോഗർത്ത സിദ്ധാന്തങ്ങൾക്കെതിരെ രംഗത്തുവന്ന ഇന്ത്യൻ ശാസ്ത്രജ്ഞനാണ്?
*ആഭാസ്ക മിത്ര
ചന്ദ്രവിശേഷം
13.ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹം?
*ചന്ദ്രൻ
14.വലുപ്പത്തിൽ സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ എത്രാം സ്ഥാനമാണ് ചന്ദ്രനുള്ളത്?
*അഞ്ചാം സ്ഥാനം
15.ഭൂമിയിൽ നിന്നും എത്ര അകലെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്?
*3,84,404 കി.മീ
16.ഭൂമിക്കു ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം?
*27.32ഭൗമദിനങ്ങൾ (27 ദിവസം/മണിക്കുർ 43 മിനുട്ട്)
17.ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രന്റെ ഒരു മുഖം മാത്രമേ ദൃശ്യമാകൂ.കാരണം ?
*സ്വയം ഭ്രമണത്തിനും പരിക്രമണത്തിനും ഒരേ സമയം എടുക്കുന്നതിനാൽ
18.ചന്ദ്രനിൽ ഒരു സ്ഫോടനമുണ്ടായാൽ ഭൂമിയിലെ ജനങ്ങൾ ആ ശബ്ദം കേൾക്കുന്നില്ല
19.ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിന്റെ എത്ര ഭാഗമാണ്ചന്ദ്രനുള്ളത്?
*⅙
20.ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം?
*10 കിലോഗ്രാം
21.ചന്ദ്രന്റെ വ്യാസം (Diameter) ?
*-3, 475 കി.മീ
New info
22.തമോഗർത്തങ്ങളുടെ ഉള്ളറകൾ തേടാൻ ജപ്പാൻ അടുത്തിടെ വിക്ഷേപിച്ച ഉപഗ്രഹം?
*ASTRO-H
Info plus
23.സൂര്യന്റെ പ്രകാശം ഭൂമിയിലെത്തുവാൻ ആവശ്യമായ സമയം?
*8 മിനിട്ട് 20 സെക്കന്റ് (500 സെക്കന്റ്)
24.ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ ആവശ്യമായ സമയം?
*1.3 സെക്കന്റ്
തെറ്റരുത്
25.ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?
*ടൈറ്റാനിയം
26.ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം?
*സിലിക്കൺ