17-08-2017, 02:30 PM
1.ലോകബാങ്കിൽ നിന്നും വായ്പ എടുത്ത ആദ്യ രാജ്യം?
*ഫ്രാൻസ്
2.തേർഡ് വിൻഡോ എന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
*ലോകബാങ്ക്
പുത്തനാറിവ്
3.അടുത്തിടെ ലോകബാങ്കിന്റെ തലവനായി വീണ്ടും നിയമിതനായത്?
*Jim Yong Kim
4.അന്താരാഷ്ട്രട നാണയനിധിയിലും ലോകബാങ്കിലും അംഗമായ 189-ാമത്തെ രാജ്യം?
*നൗറു
ലോകാരോഗ്യ സംഘടന (WHO)
*സ്ഥാപിതമായത് -1948 ഏപ്രിൽ 7
*ആസ്ഥാനം -ജനീവ
*അംഗസംഖ്യ-194
5.ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിനായി രൂപീകരിച്ച സംഘടന?
*ലോകാരോഗ്യ സംഘടന
6.ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്?
*ഏപ്രിൽ 7
7.WHO യുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ?
*Dr. Gro Harlem Brundtland
അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO)
*സ്ഥാപിതമായത് -1919
*ആസ്ഥാനം -ജനീവ
*അംഗസംഖ്യ-187
8.UN ന്റെ ആദ്യത്തെ പ്രത്യേക ഏജൻസി?
*അന്താരാഷ്ട തൊഴിലാളി സംഘടന (ILO)
9.ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന?
*അന്താരാഷ്ട തൊഴിലാളി സംഘടന(ILO).
10.അന്താരാഷ്ട്ര തൊഴിലാളി സംഘടന യു.എന്നിന്റെ പ്രത്യേക ഏജൻസി ആയി മാറിയ വർഷം?
*1946
കൺഫ്യൂഷൻ വേണ്ട
11.യു.എൻ ലൈബ്രറി സ്ഥിതി ചെയ്യുന്നത്?
*ന്യൂയോർക്ക്
12.യു.എൻ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?
*ടോക്കിയോ
13.യു.എൻ സമാധാന സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?
*കോസ്റ്റാറിക്ക
യു.എന്നും ഇന്ത്യയും
14.യു. എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
*സെയ്ദ് അക്ബറുദ്ദീൻ
15.പൊതുസഭയുടെ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത (ആദ്യ ഇന്ത്യൻ)?
*വിജയലക്ഷ്മി പണ്ഡിറ്റ (1953)
16.ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റായിരുന്ന ഏക ഭാരതീയ വനിത?
*രാജ്കുമാരി അമൃത്കൗർ
17.യു.എൻ. സിവിൽ പോലീസ് ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യക്കാരി?
*കിരൺ ബേദി
18.യു.എൻ. അണ്ടർ സെക്രട്ടറിയായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ?
*ശശി തരൂർ
19.യു.എൻ. സെക്രട്ടറി ജനറൽ സ്ഥാനത്തേക്കു മത്സരിച്ച ആദ്യ ഇന്ത്യക്കാരൻ?
*ശശി തരുർ
20.യു.എന്നിന്റെ പബ്ലിക് ഇൻഫർമേഷൻ മേധാവിയായി പ്രവർത്തിച്ചിരുന്ന കേരളീയൻ?
*ശശി തരൂർ
21.യു.എന്നിന്റെ അണ്ടർ സെക്രട്ടറി (ഫീൽഡ് സപ്പോർട്ട്) ആയി നിയമിതനായ ഇന്ത്യക്കാരൻ?
*അതുർ ഖാരെ
22.ബ്രറ്റൺവുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാർ?
*ആർ.കെ. ഷൺമുഖം ചെട്ടി, സി.ഡി.ദേശ്മുഖ്, ബി.കെ. മദൻ
23.ലോകാരോഗ്യ സംഘടനയിൽ ഓഡിറ്ററായി നിയമിതനായ ആദ്യ ഏഷ്യക്കാരൻ?
*വി.എൻ. കൗൾ
24.പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ്?
*അടൽ ബിഹാരി വാജ്പേയ് (രണ്ടാമത് - നരേന്ദ്രമോദി)
25.പൊതുസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്?
*മാതാ അമൃതാനന്ദമയി
26.പൊതുസഭയിൽ 8 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി?
*വി.കെ. കൃഷ്ണമേനോൻ
27.യു.എൻ. പൊതുസഭയിൽ പ്രസംഗിക്കുക വഴി ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി?
*യുഗരത്ന
28.യു.എൻ പൊതുസഭയിൽ സംഗീത കച്ചേരി നടത്തി. ശ്രദ്ധേയയായ ഇന്ത്യൻ സംഗീതജ്ഞ?
*എം.എസ്സ്. സുബ്ബലക്ഷ്മി
29.യു.എൻ, പൊതുസഭയിൽ പ്രദർശിപ്പിച്ച ബോളിവുഡ് ചിത്രം?
*ലെഗെ, രഹോ മുന്നാഭായി
30.ഇന്റർ പാർലമെന്ററി യൂണിയന്റെ ആജീവനാന്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?
*നജ്മ. ഹെപ്തുള്ള
Rare Fact
31.പൊതുസഭയിൽ ആദ്യമായി തമിഴിൽ പ്രസംഗിച്ച നേതാവ്?
*മഹീന്ദ്ര രാജപക്സെ